Kunjali Marakkar Latest News <br /> <br />ഒട്ടേറെ മമ്മൂട്ടി ചിത്രങ്ങള്‍ ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ പലതും ബിഗ് ബജറ്റാണ്. ഇനി പുറത്തിറങ്ങാനുള്ളത് മമ്മൂട്ടിയുടെ മാസ്റ്റർ പീസ് ആണ്. ക്രിസ്മസ് റിലീസ് ആയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. പക്ഷേ മാസ്റ്റർപീസിനപ്പുറം മറ്റൊരു ചിത്രത്തിന് വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്. കുഞ്ഞാലിമരക്കാർ. ബിഗ് റിലീസ് ആയാകും കുഞ്ഞാലിമരക്കാർ എത്തുക. സിനിമയുടേതെന്ന പേരില്‍ ഒരു ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. വീരയോദ്ധക്കളുടെ കഥയുമായി മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ വരാന്‍ പോവുകയാണ്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന സിനിമ ആഗസ്റ്റ് സിനിമയാണ് നിര്‍മ്മിക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. സിനിമയുടെ ഏഴുപത് ശതമാനത്തോളം ഭാഗങ്ങളും കടലിലായിരിക്കും ചിത്രീകരിക്കുക എന്നാണ് റിപ്പോർട്ട്. സിനിമയില്‍ നിന്നും ആദ്യം പുറത്ത് വന്ന ടീസറിലും കടലിലെ രംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്.